Map Graph

മയ്യനാട് തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിലുള്ള ഒരു തീവണ്ടി നിലയമാണ് മയ്യനാട് തീവണ്ടി നിലയം അഥവാ മയ്യനാട് റെയിൽവേ സ്റ്റേഷൻ (കോഡ്:MYY). ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് മയ്യനാട് തീവണ്ടിനിലയം ഉൾപ്പെടുന്നത്. കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാതയിൽ ഇരവിപുരത്തെയും പരവൂരിനെയും ബന്ധിപ്പിക്കുന്ന ഈ തീവണ്ടി നിലയം കൊല്ലം നഗരത്തിൽ നിന്ന് 9.5 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. 'ഇ ക്ലാസ്' നിലവാരമാണ് തീവണ്ടിനിലയത്തിനുള്ളത്. പാസഞ്ചർ തീവണ്ടികൾക്കു പുറമേ മൂന്നു ജോടി എക്സ്പ്രസ് തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Read article
പ്രമാണം:Mayyanad_railway_station_board.jpg